മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്ന് വിധിയെഴുത്ത്; മധ്യപ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത് 230 മണ്ഡലങ്ങളില്‍

റായ്പുര്‍: മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്നു വിധിയെഴുത്ത്. മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായി വോട്ടെടുപ്പു നടക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. ബിഎസ്പി-ജിജിപി സഖ്യവും എസ്പിയും ഏതാനും മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ്. 116 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, ഫഗന്‍ സിംഗ് കുലസ്‌തെ, നരേന്ദ്ര സിംഗ് തോമര്‍ തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍.

ഛത്തീസ്ഗഡില്‍ 70 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ്. ഛത്തീസ്ഗഡില്‍ ആദ്യ ഘട്ടത്തില്‍ 20 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നിരുന്നു. ഛത്തീസ്ഗഡിലും കോണ്‍ഗ്രസ്-ബിജെപി നേര്‍ക്കുനേര്‍ പോരാട്ടമാണ്. ബിഎസ്പിക്ക് ചിലയിടങ്ങളില്‍ സ്വാധീനമുണ്ട്. നവംബര്‍ ഏഴിനു നടന്ന ആദ്യഘട്ടം വോട്ടെടുപ്പില്‍ 78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

90 സീറ്റുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിനു വേണ്ടത് 46 അംഗങ്ങളുടെ പിന്തുണയാണ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ്ദേവ് എന്നിവര്‍ ഇന്നു ജനവിധി തേടുന്നത്.

Top