തെരഞ്ഞെടുപ്പ്; ജെഡിഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി ജെഡിഎസ് നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കോവളത്ത് നീലലോഹിതദാസ് നാടാരാണ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. തിരുവല്ലയില്‍ മാത്യു ടി തോമസും ചിറ്റൂരില്‍ കെ.കൃഷ്ണന്‍കുട്ടിയും സ്ഥാനാര്‍ത്ഥികളാകും. അങ്കമാലിയില്‍ ജോസ് തെറ്റയിലാണ് മത്സരിക്കുക.

രണ്ട് ദിവസം മുന്‍പാണ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച പാര്‍ലമെന്ററി ബോര്‍ഡ് ശുപാര്‍ശ ജെഡിഎസ് ദേശിയ അധ്യക്ഷന്‍ ദേവഗൗഡക്ക് വിടുന്നത്. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അനുമതി നല്‍ക്കികൊണ്ട് ഇന്ന് ദേവഗൗഡ കത്തയയ്ക്കുകയായിരുന്നു.

 

Top