തിരുവനന്തപുരം:സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താന്‍ ആലോചന. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട് അനുവദിക്കും. എന്നാല്‍ ഇത് നിര്‍ബന്ധമല്ലെന്നും താല്പര്യമുള്ളവര്‍ക്ക് തപാല്‍വോട്ട് ചെയ്യാനുള്ള സൗകര്യം ഉപയോഗിക്കാമെന്നും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു.
ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ മാര്‍ച്ച് രണ്ടാം വാരം വിജ്ഞാപനം ഇറങ്ങൂമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിജിപി മാറേണ്ടതില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഒരേ പദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ചട്ടം. എസ്.ഐ മുതല്‍ ഐജി വരെയുള്ളവര്‍ക്കാണ് സ്ഥലംമാറ്റമുണ്ടാകും. അതിനാല്‍ തന്നെ ഡിജിപിക്ക് ഇക്കാര്യം ബാധകമല്ല.