പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് എന്‍സിപിയിലുണ്ടായ പൊട്ടിത്തെറിയില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍.
പാലായലിലെ സ്ഥാനാര്‍ത്ഥി ആരാണെന്ന് എന്‍സിപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ബ്ലോക്ക് കമ്മിറ്റിയുടെ നിര്‍ദ്ദേശം അറിയിക്കുന്നതിനിടയില്‍ ദേശിയസമിതി അംഗം സുല്‍ഫിക്കര്‍ മയൂരിക്ക് നാക്ക് പിഴച്ചതാണെന്നുമാണ് മാണി സി കാപ്പന്‍ പറഞ്ഞത്.
എന്‍സിപി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗം നടന്നതിന് ശേഷം മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്‍സിപി ദേശീയ സമിതി അംഗം സുല്‍ഫിക്കര്‍ മയൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാണി സി കാപ്പനെ പാലായിലെ സ്ഥാനാര്‍ത്ഥിയായി ഏകകണ്ഠമായി നിശ്ചയിച്ചുവെന്നായിരുന്നു പ്രഖ്യാപനം നടന്നത്. കേന്ദ്രസംസ്ഥാനനേതൃത്വങ്ങളുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രഖ്യാപനമെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.