തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതായി റിപ്പോര്‍ട്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. സുനീറിനും എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്കുമാണ് മാവോയിസ്റ്റ് ഭീഷണിയുള്ളത്. സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകുവാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.