കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നിലവിലുള്ള പ്രസിഡന്റ് മുനവറലി തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും തുടരാനാണ് സാധ്യത. ട്രഷറര്‍ സ്ഥാനത്തേക്ക് ടിപി അഷ്‌റഫലി, ഇസ്മായില്‍ വയനാട് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതില്‍ നേതൃതലത്തിലുള്ള തര്‍ക്കമാണ് ഇവര്‍ക്ക് വീണ്ടും അവസരമൊരുക്കുന്നത്.
സംസ്ഥാന ഭാരവാഹികളുടെ എണ്ണം 11 ആയി കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സീനിയര്‍ വൈസ് പ്രസിഡന്റ് പദവി ഇല്ലാതെയാകും പുതിയ കമ്മിറ്റി നിലവില്‍ വരിക. ഭാരവാഹി പട്ടികയില്‍ വനിതകള്‍ ഇടം പിടിക്കില്ലെന്നാണ് സൂചന. സീനിയര്‍ വൈസ് പ്രസിഡന്റ് പദവി ഇല്ലാതെയാകും പുതിയ കമ്മിറ്റി നിലവില്‍ വരിക. ഭാരവാഹി പട്ടികയില്‍ വനിതകള്‍ ഇടം പിടിക്കില്ലെന്നാണ് സൂചന.
ഇന്ന് രാവിലെ 11ന് കോഴിക്കോട് ലീഗ് ഹൗസില്‍ സംസ്ഥാന കൗണ്‍സില്‍ ചേരുന്നുണ്ട്. ഇതില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.