ഭുവനേശ്വര്‍: ഒഡീഷയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകള്‍ വെടുവെച്ചു കൊന്നു. ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ ഫിരിംഗിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചില ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
സഞ്ജുക്ത ഗിഗല്‍ എന്ന ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് കന്ധമാലില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രില്‍ 18ന് രണ്ടാം ഘട്ടത്തിലാണ് കന്ധമാല്‍ ജില്ലയില്‍ പോളിങ് നടക്കുന്നത്.