നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്; ടിക്കാറാം മീണയെ പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളുമുണ്ട്. അത് അനുസരിച്ച് തന്നെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നാണ് കരുതുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകാം. അതിലേക്ക് കടക്കുന്നില്ല, പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, കള്ളവോട്ട് വിഷയത്തില്‍ ടിക്കാറാം മീണയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎമ്മും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് എത്തിയിരുന്നു.

Top