കോട്ടയം: കേരള കോണ്‍ഗ്രസിന്റെ (എം) പുതിയ ചെയര്‍മാനെ കണ്ടെത്തുവാനുള്ള തെരഞ്ഞെടുപ്പിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെന്ന് താത്കാലിക ചെയര്‍മാന്‍ പി.ജെ ജോസഫ്.
തെരഞ്ഞെടുപ്പിനെ ചിലര്‍ ഭയപ്പെടുകയാണെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നതെന്നും പാര്‍ട്ടിയിലെ എല്ലാ പ്രശ്‌നങ്ങളും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹകരിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.
പാര്‍ട്ടി ചെയര്‍മാന്‍ പദവിയും പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനവും ഒരുമിച്ച് വഹിക്കില്ലെന്നും താന്‍ ഏതു പദവി വഹിക്കണമെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും പി ജെ ജോസഫ് വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി മനോജിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം പാര്‍ട്ടി എടുത്തിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് അംഗത്വം റദ്ദാക്കുന്നത്.