തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലും അട്ടിമറി നടന്നതായി ആരോപണം. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്തതായാണ് പരാതി.
അസോസിയേഷന്‍ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്നാണ് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പൊലീസുകാരന്‍ പറഞ്ഞിരിക്കുന്നത്. പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഡ്യൂട്ടിയുള്ള പൊലീസ് കമാന്‍ഡോകള്‍ക്ക് കിട്ടിയ ഒരു സഹപ്രവര്‍ത്തന്റെ ഓഡിയോ സന്ദേശമാണ് ഇത്തരത്തിലൊരു അന്വേഷണത്തിലേക്ക് നയിച്ചത്.