സി.പിഎമ്മിലെ പ്രകാശ് കരാട്ട് വിഭാഗം 100 കോടി വാങ്ങിയെന്ന് അബ്ദുള്ളക്കുട്ടി !

കോഴിക്കോട്: ബി.ജെ.പിയുടെ വിജയം ഉറപ്പാക്കാന്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പണം കൈപ്പറ്റിയെന്ന ആരോപണവുമായ് അബ്ദുല്ലകുട്ടി. അഞ്ച് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം പണം കൈപ്പറ്റിയെന്നാണ് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിയുടെ ആരോപണം.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായില്‍ നിന്ന് പ്രകാശ് കാരാട്ട് വിഭാഗം 100 കോടി രൂപ കൈപ്പറ്റിയെന്നാണ് അബ്ദുല്ലകുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ബി.ജെ.പിക്ക് വിരുദ്ധമായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി പോലും യോജിച്ച് പോകാനിരുന്ന പാര്‍ട്ടി തത്വമാണ് കാരാട്ട് -പിണറായി ഗ്രൂപ്പുകള്‍ അമിത് ഷാക്ക് മുന്നില്‍ അടിയറവ് വച്ചത്. പണം കൈപ്പറ്റിയ വിവരം യെച്ചൂരി വിഭാഗം പാര്‍ട്ടിക്കകത്ത് ഉന്നയിക്കാന്‍ ഒരുങ്ങുകയാണെന്നും അബ്ദുല്ലകുട്ടി വ്യക്തമാക്കുന്നു.

Top