കണ്ണൂർ: ഇരിക്കൂറിൽ ഉടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് ഉമ്മൻചാണ്ടി. കണ്ണൂർ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളുമായും ഇരിക്കൂറിലെ സ്ഥാനാർത്ഥി സജീവ് ജോസഫുമായും കെ സുധാകരനുമായും ഉമ്മൻചാണ്ടി ചർച്ച നടത്തി. നിർണ്ണായക സ്ഥാനങ്ങൾ എ ഗ്രൂപ്പിന് നൽകി പ്രശ്നം പരിഹരിക്കാമെന്ന് ഉമ്മൻചാണ്ടി ഉറപ്പ് നൽകി.
സോണി സെബാസ്റ്റ്യൻ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തി. അർഹമായ പരിഗണന ലഭിക്കുമെന്ന് ഉമ്മൻ ചാണ്ടി നേതാക്കൾക്ക് ഉറപ്പ് നൽകി.എ ഗ്രൂപ്പ് നേതാക്കളുമായുള്ള ചർച്ചയ്ക്ക് പിന്നാലെ കെ സുധാകരനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തലശേരി ബിഷപ്പ് ഹൗസിൽ വെച്ച് ഇരിക്കൂറിലെ സ്ഥാനാർത്ഥിയായ സജീവ് ജോസഫുമായും ചർച്ച നടത്തി. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റടക്കം എ ഗ്രൂപ്പിന് നൽകി പ്രശ്നം പരിഹരിക്കാനാണ് ശ്രമം.
കണ്ണൂരിൽ ഇടഞ്ഞ് നിൽക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം.