ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് തുഷാര്‍ വെള്ളാപ്പള്ളി. മണിക്കൂറോളം നീണ്ട സന്ദര്‍ശനത്തില്‍ കേരള രാഷ്ട്രീയം, ലോക്‌സഭാ തിരഞ്ഞെടുപ്പ്, രാമ ക്ഷേത്ര ഉദ്ഘാടനം അടക്കമുള്ള വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു.
കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗം സജീവമാക്കാന്‍ കൂടുതല്‍ കാര്യ പ്രാപ്തിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്‍ഡിഎയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അതിന് ഉതകുന്ന പരിപാടികളും പദ്ധതികളും രൂപീകരിച്ചതായും തുഷാര്‍ വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വരും ദിവസങ്ങളില്‍ ബിജെപി അഖിലേന്ത്യ അധ്യക്ഷന്‍ ജെ പി നദ്ദ, പിയൂഷ് ഗോയല്‍, അമിത് ഷാ, എന്നിവരുമായും തുഷാര്‍ വെള്ളാപ്പള്ളി ചര്‍ച്ച നടത്തും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് തുഷാര്‍ വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്. തുഷാറിന്റെ ഭാര്യ ആശ തുഷാര്‍, അനിരുദ്ധ് കാര്‍ത്തികേയന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.