ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ 50 ശതമാനം വി വി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്.
ഈ മാസം 25നുള്ളില്‍ നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരുദ്യോഗസ്ഥന്‍ 25ന് കോടതിയെ സഹായിക്കാന്‍ എത്തണമെന്നും സുപ്രീം കോടതി അറിയിച്ചു.
ബാലറ്റിലേക്ക് മടങ്ങാനായില്ലെങ്കില്‍ വരുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ 50% എങ്കിലും വി വി പാറ്റ് ഉറപ്പാക്കണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.