മമതയ്ക്കു തിരിച്ചടി; എതിരില്ലാതെ തിരഞ്ഞെടുത്തവരുടെ ഫലം പ്രഖ്യാപിക്കേണ്ടെന്ന് സുപ്രീംകോടതി

കൊല്‍ക്കത്ത: ബംഗാള്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടപെട്ട് സുപ്രീംകോടതി. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം പ്രഖ്യാപിക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം. പോളിങ് സുതാര്യമായി നടത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

20,076 സീറ്റില്‍ തൃണമുല്‍ സ്ഥാനാര്‍ത്ഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇമെയില്‍ വഴിയുള്ള നിമനിര്‍ദേശക പത്രിക സ്വീകരിക്കാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. ഇമെയില്‍ വഴി നല്‍കാമെന്ന പശ്ചിമ ബംഗാള്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിട്ടുമുണ്ട്.

Top