കോഴിക്കോട്: കൊടുവള്ളി തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കാരാട്ട് റസാഖ് അറിയിച്ചു. ജഡ്ജി രണ്ട് ദിവസത്തിനകം വിരമിക്കാനിരിക്കുന്ന ആളാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി നടപടി എടുത്തത്. എന്നാല്‍, റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ആനുകൂല്യം സ്വീകരിക്കാനോ വോട്ട് ചെയ്യാനോ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ ദൃശ്യങ്ങള്‍ കാരാട്ട് റസാഖ് മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചുവെന്ന് പരാതിക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.