തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ സിപിഎം നിലപാട് കടുപ്പിക്കുന്നു. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് ടിക്കാറാം മീണയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
മീണയുടെ നടപടികള്‍ ഏകപക്ഷീയമാണെന്നും ഇടതുപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കുവാന്‍ മീണയ്ക്ക് തിടുക്കമാണെന്നുമാണ് ടിക്കാറാം മീണയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. നിയമ നടപടി സ്വീകരിക്കണമെന്നാണ് സിപിഎം സെക്രട്ടേറിയറ്റിലെ പൊതുവായ അഭിപ്രായം. ഇക്കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിച്ചാല്‍ മതിയെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.