കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കുന്നതിന് യാതൊരു തടസവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷഅണന്‍.
ഇരുവരും മത്സരിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഉടന്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ മുഖ്യമന്ത്രിയാകാന്‍ പറ്റുന്നവര്‍ പലരുമുണ്ടാകും. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് സിപിഎമ്മിലില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാകാത്ത അവസ്ഥയാണ് ഇപ്പോള്‍. കേരളാ കോണ്‍ഗ്രസില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. അത് ഞങ്ങള്‍ വീക്ഷിച്ചുവരികയാണ്. അതിനകത്തത് ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ യുഡിഎഫിനും നിലപാട് എടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.