കള്ളവോട്ട്; പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കുവാന്‍ ടിക്കാറാം മീണ ശുപാര്‍ശ ചെയ്തു

തിരുവനന്തപുരം: കാസര്‍ഗോട് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കുവാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ശുപാര്‍ശ ചെയ്തു.

ഓപ്പണ്‍ വോട്ട് ചെയ്‌തെന്നായിരുന്നു സലീനയുടെ വാദം. എന്നാല്‍, ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.

പിലാത്തറ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നു. പത്മിനി, സലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തെന്നായിരുന്നു ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നത്.

Top