2019ലെ വോട്ടര്‍പട്ടിക തളളിയതിനെതിരെ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‌ വോട്ടര്‍ പട്ടികയില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയായിരിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി.ഭാസ്‌കരന്റെ തീരുമാനത്തെ പിന്തുണച്ച് 2015ലെ വോട്ടര്‍പട്ടികയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി ആകരുതെന്നും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്നുളള എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആവശ്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ ഇന്നലെ തള്ളിയിരുന്നു. 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനൊപ്പം പുതുതായി പേരു ചേര്‍ക്കാന്‍ 3 അവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പേരു ചേര്‍ക്കല്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ 16 നും 17 നും ജില്ലാതലത്തില്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പട്ടികയാണു വാര്‍ഡ് അടിസ്ഥാനത്തില്‍ ക്രമീകരിച്ച് 2015 ലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. 2019ലെ പട്ടിക അടിസ്ഥാനമാക്കി പുതുക്കാന്‍ 10 കോടി ആവശ്യമായി വരും അതിനാല്‍ 2019ലെ പട്ടിക അടിസ്ഥാനമാക്കുന്നത് പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

Top