തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ സമ്മര്‍ദ്ദം. വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് സംസ്ഥാന ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ നിന്ന് ഉയരുന്നുണ്ട്.
അഞ്ച് ജില്ലാ ഘടകങ്ങള്‍ സുരേന്ദ്രന്റെ പേര് പല മണ്ഡലങ്ങളില്‍ നിര്‍ദേശിച്ചു. ഇ ശ്രീധരന്റെ പേരും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കുന്നുണ്ട്. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കുക.
അതേസമയം, ശബരിമല വിഷയത്തിന് പ്രകടന പത്രികയിലും പ്രാധാന്യം നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് പരിഷ്‌കരണം, ലൗ ജിഹാദ് നിരോധനനിയമം എന്നിവയാണ് ബിജെപി ഉയര്‍ത്തുന്ന മറ്റ് വിഷയങ്ങള്‍. ബിജെപിക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് സിപിഐഎം സഖ്യമുണ്ടെന്നും കുമ്മനം ആരോപിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് , എല്‍ഡിഎഫ് ക്യാമ്പുകളെ ഞെട്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.