തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയ ബിജെപിയെ പരിഹസിച്ച് മന്ത്രി എം.എം.മണി രംഗത്ത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പരിഹാസവുമായി എത്തിയത്. പശു പാല്‍ തരും, ചാണകവും മൂത്രവും തരും, പക്ഷേ, വോട്ട് തരില്ല എന്ന് തുടങ്ങുന്ന പോസ്റ്റില്‍ കോണ്‍ഗ്രസിന് ചില മുന്നറിയിപ്പുകള്‍ മണി നല്‍കുന്നുണ്ട്.
അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയത്. ഈ തിരിച്ചടിയെ ഏതൊരു പുരോഗമനവാദിക്കും സ്വാഗതം ചെയ്യാവുന്നതാണെന്നും കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും എന്നാല്‍, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓര്‍ക്കുന്നത് നല്ലതാണെന്നും കോണ്‍ഗ്രസിന് എത്രയോ വലിയ ശക്തി ഉണ്ടായിരുന്നു കഴിഞ്ഞ കാലത്ത്. അതെല്ലാം നഷ്ടപ്പെടാനിടയായത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസിനകത്ത് ഗൗരവമായി ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു,
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടി വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണം. ഇതിനെ ഏതൊരു പുരോഗമനവാദിക്കും സ്വാഗതം ചെയ്യാവുന്നതാണ്. കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓര്‍മ്മിക്കുന്നത് നല്ലതാണ്. കോണ്‍ഗ്രസിന് എത്രയോ വലിയ ശക്തി ഉണ്ടായിരുന്നു കഴിഞ്ഞകാലത്ത് . അതെല്ലാം നഷ്ടപ്പെടാനിടയായത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ്സിനകത്ത് ഗൗരവമായി ചിന്തിക്കുന്നത് നന്നായിരിക്കും.