ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഎം പ്രവര്‍ത്തകര്‍ അപമാനിച്ചെന്ന് കാണിച്ച് ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
സിപിഎമ്മിന് വേണ്ടി പൊലീസ് ഒത്താശ ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി എന്‍ഡിഎ പ്രവര്‍ത്തകര്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രന്‍ ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ കുത്തിയിരിക്കുകയാണ്.
വിഷയം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.