കാസര്‍ഗോട്: കാസര്‍ഗോട് മണ്ഡലത്തില്‍ യുഡിഎഫിന് അട്ടിമറി വിജയം ഉണ്ടാകുമെന്ന് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
കാസര്‍ഗോട്ടെ ജനങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുകയെന്നും ഈ തെരഞ്ഞെടുപ്പോടു കൂടി മണ്ഡലത്തിലെ 35 വര്‍ഷത്തെ ഇടത് ആധിപത്യം അവസാനിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
യുഡിഎഫ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. പ്രവര്‍ത്തകരുടെ ആവേശം മുഴുവന്‍ വോട്ടായി മാറും. രാജ്യത്തെ സ്‌നേഹിക്കുന്ന, മതേതരത്വത്തില്‍ വിശ്വസിക്കുന്ന, ഭരണഘടനയില്‍ വിശ്വസിക്കുന്ന ആളുകളുടെ ജീവന്‍മരണ പോരാട്ടമാണ് നടക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് ഭരണം പിടിക്കും, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്ക് വേണ്ടി കൈ പൊക്കാന്‍ കാസര്‍ഗോട് നിന്ന് താന്‍ പാര്‍ലമെന്റില്‍ എത്തും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.