തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ വിദേശയാത്രയ്ക്കു പോയ ടൂറിസം സെക്രട്ടറി റാണി ജോര്‍ജിനെ തിരിച്ചു വിളിച്ചു. അനുവാദം വാങ്ങാതെ പോയതിനും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലുമാണ് നടപടി എടുത്തിരിക്കുന്നത്.
പാരീസില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു റാണി ജോര്‍ജ് പോയത്. 45 ദിവസം മുമ്പ് റാണി ജോര്‍ജിന് സര്‍ക്കാര്‍ വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിരുന്നു. പിന്നീടാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. ഇതോടെ സര്‍ക്കാരിന്റെ അനുമതിക്ക് സാധുത നഷ്ടമാവുകയായിരുന്നു.
തുടര്‍ന്ന് റാണി ജോര്‍ജിനെ മടക്കിവിളിക്കാന്‍ ചീഫ് സെക്രട്ടറി തീരുമാനിച്ചു. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പിന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. മടങ്ങിവരാനുള്ള നിര്‍ദേശം റാണി ജോര്‍ജിനു കൈമാുവാന്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസിയോടു പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടു.