തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് നടക്കുമെന്ന്. . .

voteeeeeeeeeee

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 14ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. 15നായിരിക്കും വോട്ടെണ്ണല്‍ നടക്കുന്നത്. പുലര്‍ച്ചെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പോളിംഗ് സമയമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. കൂടാതെ, കൊല്ലം ജില്ലയില്‍ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂര്‍ ജില്ലയിലെ ഒന്നും നഗരസഭ വാര്‍ഡുകളിലും എറണാകുളം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് നടക്കും.

Top