തിരുവനന്തപുരം: ശബരിമല സീസണിലെ ഇലക്ട്രിക് ബസുകളുടെ സര്‍വ്വീസ് വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ച് ഇലക്ട്രിക് ബസുകളാണ് അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. കിലോമീറ്ററിന് ശരാശരി 110 രൂപ വരുമാനം കിട്ടിയെന്നും ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭവും കെ എസ് ആര്‍ ടി സി നേടി. 10 വര്‍ഷത്തേക്ക് വാടകക്കെടുത്ത ഇലക്ട്രിക് ബസുകള്‍ ഇനി ദീര്‍ഘദൂരസര്‍വീസുകള്‍ക്ക് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ വ്യക്തമാക്കുന്നു.