മുംബൈ : മുംബൈയിലെ ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഇലക്ട്രിക് ബസുകള്‍ മുംബൈയിലെ സബര്‍ബന്‍ സെക്ടറുകളില്‍ ഓടിത്തുടങ്ങി.
ഗോള്‍ഡ് സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ആണ് 31 പേര്‍ക്ക് ഇരിക്കാവുന്ന ബസുകള്‍ നിര്‍മിച്ചിരിക്കുന്നത് .
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ 200 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ബസുകള്‍ക്ക് സാധിക്കും.
ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര.
നേരത്തെ ഹിമാചല്‍പ്രദേശിലെ മണാലി റോത്തക് റൂട്ടില്‍ ഇലക്ട്രിക് ബസുകളുടെ സേവനം ആരംഭിച്ചിരുന്നു.
ആറ് ബസുകളാണ് ബെസ്റ്റ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നാലെണ്ണം വെള്ളിയാഴ്ച എത്തി.
ഒരോ ബസിനും 1.67 കോടി രൂപയാണ് ചിലവ്.
പുതിയ ഇലക്ട്രിക് ബസുകള്‍ കിലോമീറ്ററിന് 8 രൂപ മാത്രമാണ് യാത്രാ നിരക്ക് ഈടാക്കുന്നത്.
നാല് ലിഥിയം അയേണ്‍ ബാറ്ററിയാണ് ബസില്‍ ഉപയോഗിച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന് പുറമെ ശബ്ദമലിനീകരണവും കുറയ്ക്കാന്‍ ഈ ഇലക്ട്രിക് ബസുകള്‍ക്ക് സാധിക്കും.