ഗ്ലോബല്‍ ഇലക്ട്രിക് വെഹിക്കിള്‍ റോഡ് ട്രിപ് മിഡിലീസ്റ്റ് പതിപ്പിന്റെ ഭാഗമായി നടത്തുന്ന ഇലക്ട്രിക് കാറുകളുടെ റാലി യുഎഇയില്‍ നിന്ന് ഒമാനിലേക്ക് ആരംഭിച്ചു കാറുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനായി 18 വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.
യാത്രയില്‍ വാഹനങ്ങള്‍ ഒമ്പത് ദിവസം കൊണ്ട് 1217 കിലോമീറ്റര്‍ സഞ്ചരിക്കും. യുഎഇയിലും ഒമാനിലുമായി 18 വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. റാലിക്ക് ശേഷവും ഈ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.
അബുദാബിയില്‍നിന്ന് ആരംഭിച്ച റാലി അല്‍ഐനിലൂടെ സഞ്ചരിച്ച് ഒമാനിലെ സൊഹാറിലെത്തും. പിന്നീട് മസ്‌കറ്റിലെത്തി ദുബായിലേക്ക് മടങ്ങും. തിരിച്ചുള്ള യാത്രയില്‍ ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളിലൂടെയും റാലി കടന്നുപോകും.