ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം അമേരിക്കയില്‍ പ്രചാരം നേടുന്നതായി റിപ്പോര്‍ട്ട്. ഇവിടുത്തെ വിപണി ഇപ്പോഴും ചൈനയേക്കാള്‍ വളരെ ചെറുതാണെങ്കിലും വരും നാളുകളില്‍ അമേരിക്ക ഇ വി വില്‍പ്പനയുടെ സുപ്രധാന കേന്ദ്രമായി മാറാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം യു എസില്‍ 2023 ലെ ആദ്യ 11 മാസങ്ങളില്‍ റെക്കോര്‍ഡ് ഇ വി വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ 2023 അവസാനിക്കുമ്പോള്‍ അമേരിക്കക്ക് വമ്പന്‍ നേട്ടം ഇക്കാര്യത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ബമ്പര്‍ വില്‍പ്പന മൂലം അമേരിക്കയിലെ ഇ വി വാഹന വില്‍പ്പന ആദ്യമായി 10 ലക്ഷം കടന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ടെസ്ല യു എസിലെ മുന്‍നിര ഇലക്ട്രിക്ക് കമ്പനിയായി തുടരുന്നു. അടുത്തിടെ കമ്പനി സൈബര്‍ട്രക്ക് മോഡല്‍ അവതരിപ്പിച്ചു. ഹ്യൂണ്ടായ്, കിയ, റിവിയന്‍, ലൂസിഡ്, മെഴ്സിഡസ് ബെന്‍സ്, ഫോര്‍ഡ്, ജിഎം തുടങ്ങിയ മറ്റ് കമ്പനികളും യുഎസിലെ ഇവി സെഗ്മെന്റില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ വെല്ലുവിളികളും വിപണിയില്‍ അവശേഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാഷണല്‍ ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 1,007,984 യൂണിറ്റായിരുന്നു. പ്രതിവര്‍ഷം 50.7 ശതമാനത്തിന്റെ ഗണ്യമായ വര്‍ധനവാണിത്. 2023-ന്റെ ആദ്യ 11 മാസങ്ങളില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഇ വികളുടെ റെക്കോര്‍ഡ് വില്‍പ്പന, ലോകമെമ്പാടുമുള്ള പ്രധാന വിപണികളില്‍ അത്തരം വാഹനങ്ങളുടെ ഡിമാന്‍ഡിനെ കടത്തിവെട്ടു്‌നനതായിരുന്നു. സബ്സിഡികളും പുതിയതോ അപ്ഡേറ്റ് ചെയ്തതോ ആയ മോഡലുകളുടെ വരവും പുതിയ വാങ്ങലുകളിലേക്കുള്ള പോസിറ്റീവ് വികാരത്തെ നയിക്കുന്നു. പ്രത്യേകിച്ചും, ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നാണയപ്പെരുപ്പം കുറയ്ക്കല്‍ നിയമം നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഇവികളിലെ നിക്ഷേപം വര്‍ദ്ധിപ്പിച്ചു, അതേസമയം യു എസില്‍ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.