സര്‍ക്കാര്‍ ജീവനക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കണമെന്ന് ചന്ദ്രബാബു നായിഡു

Chandrababu Naidu

അമരാവതി: മലിനീകരണം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു രംഗത്ത്.

ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സഹായിക്കുമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാമെന്നും അദ്ദേഹം അറിയിച്ചു.

Top