ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് തിരി കൊളുത്താന്‍ ഒരുങ്ങി ഇന്ത്യ. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നിനും ഇവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി രാജ്യത്തെ ഹൈവേകളിലും മറ്റ് പ്രധാന റോഡുകളിലും 25 കിലോമീറ്റര്‍ ഇടവിട്ട് ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും 2030 ഓടെ ഇന്ത്യന്‍ നിരത്തുകളിലോടുന്ന വാഹനങ്ങളില്‍ 25 ശതമാനവും വൈദ്യുതമാക്കി മാറ്റാനുമാണ് ഗവണ്‍മെന്റ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി 2016 ലെ മോഡല്‍ ബില്‍ഡിംഗ് ബൈലോസ് (MBBL), 2014 ലെ അര്‍ബ്ബന്‍ റീജിയണല്‍ ഡെവലപ്പ്‌മെന്റ് പ്ലാന്‍ ഫോര്‍മുലേഷന്‍ & ഇംപ്ലിമെന്റേഷന്‍ (URDPFI) എന്നിവയില്‍ നിരവധി ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര നഗരകാര്യ വികസന മന്ത്രാലയം അറിയിക്കുന്നത്.
നിര്‍ദ്ദേശങ്ങള്‍ പറയുന്നത്, ഹെവി ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി ഹൈവേകളില്‍ 100 കിലോമീറ്റര്‍ പരിധിയില്‍ റോഡിന്റെ ഇരുവശങ്ങളിലുമായി ചുരുങ്ങിയത് ഒരു ചാര്‍ജിംഗ് സ്‌റ്റേഷനെങ്കിലും വേണമെന്നാണ്. റസിഡന്‍ഷ്യല്‍ മേഖലകളിലും ചാര്‍ജിംഗ് പോയിന്റുകള്‍ കൊണ്ട് വരാനും ഗവണ്‍മെന്റിന് പദ്ധതിയുണ്ട്. റോഡുകളുടെ ഇരുവശങ്ങളിലായി 25 കിലോമീറ്റര്‍ ഇടവിട്ട് പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.