കൊച്ചി: വൈദ്യുത നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള റെഗുലേറ്ററി കമ്മീഷന്റെ നീക്കത്തില്‍ ഹൈക്കോടതി വിശദീകരണം തേടി.
ഏത് സാഹചര്യത്തിലാണ് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് എന്ന് വിശദമാക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു. കെഎസ്ഇബിയോടും സര്‍ക്കാരിനോടും നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സാമ്പത്തിക ബാധ്യതയുടെ പേരില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സ്വമേധയ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണ് പൊതു പ്രവര്‍ത്തകനായ ഡിജോ കാപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച ഹൈക്കോടതി ഏത് സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നല്കാനും റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റഗുലേറ്ററി കമ്മീഷന്‍ കൂടാതെ സര്‍ക്കാരും കെഎസ്ഇബിയും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു.