തൊടുപുഴ: വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.എം. മണി. റഗുലേറ്ററി കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുകയെന്നും പ്രളയത്തില്‍ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി നിരക്കു വര്‍ധിപ്പിക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം ഇടതുമുന്നണി നയത്തിനെതിരാണ്. വന്‍കിടക്കാരില്‍നിന്നു കൂടുതല്‍ വര്‍ധന ഈടാക്കി ഇടത്തരം ഉപയോക്താക്കളെ പരമാവധി ദ്രോഹിക്കാതെ വിടുകയെന്നതാണു മുന്നണി നയം. എന്നാല്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇളവും ചെറുകിടക്കാര്‍ക്ക് അധികഭാരവും നല്‍കാനാണു ബോര്‍ഡിന്റെ ശുപാര്‍ശ. ചെറുകിടക്കാര്‍ക്ക് 20% വര്‍ധന നിര്‍ദേശിക്കുമ്പോള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കു നിരക്കു കുറയുകയാണ്.