ഷാര്‍ജയില്‍ ഏഷ്യക്കാരനായ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

death

ഷാര്‍ജ: അല്‍മദാമില്‍ ഒരു വില്ലയില്‍ വൈദ്യുതി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഏഷ്യക്കാരനായ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. സ്വകാര്യ ഇലക്ട്രിസിറ്റി മെയിന്റനന്‍സ് കമ്പനി ജീവനക്കാരനായിരുന്നു മരിച്ച 33 കാരനെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസെത്തി അല്‍ ദഹിദ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് ലാബിലേക്കു മാറ്റി. വൈദ്യുതാഘാതമേല്‍ക്കാനുണ്ടായ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

Top