തിരുവനന്തപുരം: കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.
അഞ്ചേരി ബേബി വധക്കേസ് വിടുതല്‍ ഹര്‍ജി തള്ളിയതില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോഴായിരുന്നു മണിയുടെ വിശദീകരണം.
ഇതൊന്നും വിഷയമല്ല. ഇനിയും കോടതികളുണ്ട്. അടുത്ത കോടതിയെ സമീപിക്കും. ഓരോ ജഡ്ജിമാരും നിയമത്തെ വ്യാഖ്യാനിക്കുന്നതാണ് പ്രശ്‌നം. എല്ലാം വരട്ടെ.
മേല്‍ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സഹായമില്ലാതെയാണ് കേസിനെ നേരിട്ടത്.
സ്വന്തം ചെലവില്‍ വക്കീലിനെ ഏര്‍പ്പാടാക്കിയാണ് കേസ് വാദിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെപ്പോലെ കട്ടതും മോഷ്ടിച്ചതും പെണ്‍വാണിഭം നടത്തിയതുമായ കേസ് അല്ലല്ലോ എന്ന് ചോദിച്ച് അദ്ദേഹം സ്വയം ന്യായീകരിച്ചു.
ഹര്‍ജി തള്ളിയതുകൊണ്ട് തന്റെ രോമത്തില്‍ പോലും തൊടാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.