റെയില്‍പ്പാതയില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണു; ട്രെയിനുകള്‍ വൈകി ഓടുന്നു

train

തൃശൂര്‍: തൃശൂര്‍ – എറണാകുളം റെയില്‍പ്പാതയില്‍ വൈദ്യുതി തടസം നേരിട്ടതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. ട്രെയിനുകള്‍ ഒരു മണിക്കൂര്‍ സമയം വൈകിയോടുമെന്ന് അധികൃതര്‍ അറിയിച്ചു. അങ്കമാലിയില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് കാരണം. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് വൈദ്യുതി ലൈന്‍ പൊട്ടി വീണത്. ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അതേസമയം കരുനാഗപ്പള്ളി റെയില്‍വേ യാര്‍ഡില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ 30 വരെ ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ടാകും.

കൊല്ലം – ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി.കൊല്ലം – ഹൈദരാബാദ് സ്‌പെഷ്യല്‍ മുക്കാല്‍ മണിക്കൂറും, കൊച്ചുവേളി – ലോകമാന്യതിലക് ദ്വൈവാര എക്‌സ് പ്രസ് ഒന്നരമണിക്കൂറും ഗുരുവായൂര്‍ – ചെന്നൈ എഗ്മൂര്‍ 20,28,29 തീയതികളില്‍ ഒന്നരമണിക്കൂറും, അമൃത എക്‌സ് പ്രസ് 20 മുതല്‍ 23 വരെയും 26,28,29 തീയതികളിലും രണ്ടുമണിക്കൂറും, കന്യാകുമാരി – ദിബ്രുഗാര്‍ഹ് മുക്കാല്‍ മണിക്കൂറും, കൊല്ലം – നിസാമുദ്ദീന്‍ സ്‌പെഷ്യല്‍ രണ്ടേകാല്‍ മണിക്കൂറും, തിരുവനന്തപുരം – നിസാമുദ്ദീന്‍ 22,28 തീയതികളില്‍ ഒരുമണിക്കൂറും പുറപ്പെടാന്‍ വൈകും.

Top