സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിറങ്ങി. യൂണിറ്റിന് 20 പൈസ വര്‍ധിപ്പിച്ചുകൊണ്ടുള്ളതാണ് റഗുലേറ്ററി കമ്മീഷന്‍ ഇറക്കിയ ഉത്തരവ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള ഗാര്‍ഹിക ഉപാഭോക്താക്കള്‍ക്ക് നിരക്കില്‍ വര്‍ധനയില്ല.
നിരക്ക് വര്‍ധനയോടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും. പുതിയ നിരക്ക് 2024 ജൂണ്‍ 30 വരെയാണ് ഉണ്ടാകുക. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപ അധികം നല്‍കേണ്ടി വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 20 രൂപ അധികം നല്‍കേണ്ടി വരും.
ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ട താരിഫ് വര്‍ധന ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.