സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട് : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെറിയ തോതിലെങ്കിലും നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണം. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

വൈദ്യുതി നിരക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയാണ് കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് പരമാവധി ഒന്നര രൂപയുടെ വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബി തയാറിക്കി താരിഫ് പെറ്റീഷന്‍ അംഗീകാരത്തിനായി ഇന്ന് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കാനിരിക്കെയാണ് നിരക്ക് വര്‍ധന ഉണ്ടാകുമെന്ന സൂചന മന്ത്രി നല്‍കുന്നത്

 

കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. 5 പദ്ധതികല്‍ ഇക്കൊല്ലം ഉണ്ടാകും. എന്നാല്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികള്‍ താല്‍ക്കാലമില്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

 

 

Top