എം.സി.എക്‌സിലൂടെ ഇനി മുതൽ വൈദ്യുതി വിൽപ്പന നടത്താം

കൊച്ചി : വൈദ്യുതി വിൽപ്പന ഇടപാടുകള്‍ നടത്തുന്നതിനായി മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എംസിഎക്‌സ്) ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് ലിമിറ്റഡുമായി ധാരണയിലായി. ഇരുവരും കരാറിൽ ഒപ്പുവച്ചു. കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചാലുടന്‍ എംസിഎക്‌സിന് തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി വൈദ്യുതി വിൽപ്പന നടത്താനാകും.

എംസിഎക്‌സ് പ്ലാറ്റ്‌ഫോം വഴി ഇനി മുതൽ വൈദ്യുതി ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിര്‍മ്മാണ കമ്പനികളുമായി ബന്ധപ്പെടാനാകും. ചില വികസിത രാജ്യങ്ങളില്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകള്‍ വഴി വൈദ്യുതി ഇടപാടുകള്‍ നടക്കുന്നുണ്ട്. എംസിഎക്‌സും ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് ലിമിറ്റഡും തമ്മിലുള്ള കരാറിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ ഇന്ത്യയിലും ഇത് നടപ്പാകും. ഊര്‍ജ്ജ, പ്രകൃതി വാതകങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ എംസിഎക്‌സ് അവധി വ്യാപാരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.

Top