ഇലക്‌ട്രോണിക് മേഖല ; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് 150 കോടി ഡോളറിന്റെ നിക്ഷേപം

അബുദാബി : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇലക്‌ട്രോണിക് മേഖലയില്‍ 150 കോടി ഡോളറിന്റെ നിക്ഷേപത്തിനു വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

മൊത്തം പ്രതീക്ഷിക്കുന്ന 1000 കോടി ഡോളര്‍ നിക്ഷേപത്തിന്റെ ആദ്യഘട്ടമായിരിക്കും ഇത്.

അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് (എ.ഡി.ജി.എം.) വഴിയാണു പുതിയ നിക്ഷേപ പദ്ധതികള്‍ എത്തുക.

എ.ഡി.ജി.എമ്മിനു കീഴിലുള്ള നെക്സ്റ്റ് ഓര്‍ബിറ്റ് വെഞ്ച്വേഴ്‌സ് ഇ.എസ്.ഡി.എം. വഴിയാണ് ഈ ഇടപാട്.

ഇന്ത്യയില്‍ സെമി കണ്ടക്ടറുകളും മറ്റ് ഇലക്‌ട്രോണിക് ഉത്പന്നങ്ങളും നിര്‍മിക്കാനുള്ള വന്‍ സംരംഭങ്ങള്‍ക്കാണ് ഇതുവഴി തുടക്കമിടുന്നത്.

ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ പദ്ധതികള്‍ ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Top