ആന കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ പാപ്പാന്‍ മരിച്ചു

elephant

പാലക്കാട്: ആലത്തൂര്‍ അത്തിപ്പൊറ്റ മാങ്ങോട്ടുഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആന കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു.

കോട്ടയം ഞീഴൂര്‍ പല്ലാറ്റുതടത്തില്‍ ഗോപാലന്റെ മകന്‍ ബാബുവെന്ന കുട്ടനാണ് (47) മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

ഏപ്രില്‍ 21ന് വൈകുന്നേരം കുളിപ്പിക്കുന്നതിനിടെ ഓടിയ ഇത്തിക്കര അയ്യപ്പന്‍ എന്ന ആനയെ തളക്കുന്നതിനിടെയാണ് പാപ്പാനു നേര്‍ക്ക് ആക്രമണമുണ്ടായത്.

Top