ആന ചെരിഞ്ഞത് ജെസിബിയുടെ അടികൊണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഡ്രൈവര്‍ അറസ്റ്റില്‍

മൂന്നാര്‍: മൂന്നാറില്‍ ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ജെസിബിയുടെ ഡ്രൈവര്‍ അറസ്റ്റില്‍.

നാട്ടില്‍ പരിഭ്രാന്തി പരത്തിയ ആനയെ നാട്ടുകാര്‍ ജെസിബി ഉപയോഗിച്ച് തുരത്തി ഓടിച്ചിരുന്നു. ഈ ആനയാണ് ചെണ്ടുവര ഭാഗത്ത് ചെരിഞ്ഞത്.

ജെസിബി ഉപയോഗിച്ച് വിരട്ടിയപ്പോള്‍ ആനയുടെ ശരീരത്ത് തട്ടിയതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായതിനെ തുടര്‍ന്നാണ് ജെസിബി ഡ്രൈവര്‍ ബിനൂപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച കണ്ണന്‍ ദേവന്‍ കമ്പനിയുടെ ചെണ്ടുവാര എസ്റ്റേറ്റില്‍ എത്തിയ കാട്ടുകൊമ്പന്‍ തൊഴിലാളികളെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്നു ജെസിബി ഉപയോഗിച്ച് കാട്ടാനയെ പിന്തിരിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുകയായിരുന്നു. ജെസിബിയ്ക്ക് ആനയുടെ മസ്തകത്തില്‍ മര്‍ദിച്ചിരുന്നു.

ചൊവ്വാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മസ്തകത്തില്‍ അടിയേറ്റതായി കണ്ടത്. ഇതോടെ ജെസിബിയും ഡ്രൈവറേയും പോലീസ് കസ്റ്റ്ഡിയിലെടുത്തു.

Top