ആരോഗ്യപ്രശ്‌നങ്ങളുള്ള ആനകള്‍ക്ക് പൂരദിവസങ്ങളില്‍ തൃശൂരില്‍ വിലക്ക് ; ടി വി അനുപമ

തൃശൂര്‍: തൃശൂര്‍ പൂരം അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. ആരോഗ്യപ്രശ്‌നങ്ങളുള്ള ആനകള്‍ക്ക് മെയ് 12 മുതല്‍ 14 വരെ തൃശൂരില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി അനുപമ അറിയിച്ചു.

നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ക്കാണ് വിലക്ക്. ഇത്തരം ആനകളെ ഈ ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കിനെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും വിഷയം നാളെ കോടതി പരിഗണിക്കട്ടെയെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ.

Top