പാലക്കാട് ഉത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പിന് അനുമതി റദ്ദാക്കി

പാലക്കാട്: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പിന് നല്‍കിയ അനുമതികള്‍ റദ്ദാക്കി. നാട്ടാന പരിപാലനചട്ടം പ്രകാരം രൂപീകരിച്ച ജില്ലാ തല മോണിറ്ററിങ്ങ് കമ്മറ്റിയോഗത്തിലാണ് അനുമതികള്‍ റദ്ദാക്കി തീരുമാനം കൈകൊണ്ടത്. ഉത്സവാഘോഷങ്ങളില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള എല്ലാതരം വാദ്യഘോഷങ്ങളും നിയന്ത്രിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മാര്‍ച്ച് ആറിന് ചേര്‍ന്ന മോണിറ്ററിങ് സമിതി എഴുന്നള്ളിപ്പിന് നല്‍കിയ എല്ലാ അനുമതികളും റദ്ദാക്കിയതായി എ.ഡി.എം ടി.വിജയന്‍ അറിയിച്ചു. ഉത്സവങ്ങള്‍ , നേര്‍ച്ചഎന്നിവയക്ക് ഇനി ഒരു അറിയിപ്പുണ്ടാക്കുന്നതുവരെ നാട്ടാനകളെ എഴുന്നള്ളിക്കാനനുവദിക്കില്ല.

ഒഴിവാക്കാനാവാത്ത ആചാരപരമായ ആവശ്യങ്ങള്‍ക്ക് ഒരു ആനയെ മാത്രമുപയോഗിച്ച് ചടങ്ങുകള്‍ നടത്താം. ഇതിനായി ക്ഷേത്ര ഭാരവാഹികള്‍ അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് പ്രത്യേക അനുമതി വാങ്ങണം. അനുമതിയില്ലാതെ എഴുന്നള്ളിച്ചാല്‍ നടപടിയുണ്ടാവുമെന്നും യോഗത്തില്‍ അറിയിച്ചു.

Top