ഇരുവഴിഞ്ഞിപ്പുഴയില്‍ പതിനൊന്ന് വയസുകാരന്‍ മുങ്ങിമരിച്ചു

drowned

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു. കക്കാട് പുതിയേടത്ത് നജീബിന്റെ മകന്‍ നിഹാലാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഒരുമണിക്കൂറാളം തിരച്ചില്‍ നടത്തിയ ശേഷമാണ് നിഹാലിനെ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top