കാനഡയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ജസ്റ്റിന്‍ ട്രൂഡോ; ഇലോണ്‍ മസ്‌ക്

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്‌പേസ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. കാനഡയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ട്രൂഡോ ചെയ്യുന്നതെന്ന് മസ്‌ക് ആരോപിച്ചു. ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസുകള്‍ സര്‍ക്കാറില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന കാനഡയുടെ ഉത്തരവാണ് മസ്‌കിനെ പ്രകോപിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗ്ലെന്‍ ഗ്രീന്‍വാല്‍ഡിന്റെ പോസ്റ്റിലാണ് പ്രതികരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിനാണ് കാനഡ സര്‍ക്കാര്‍ തുടക്കം കുറിക്കാന്‍ പോകുന്നതെന്ന് ഗ്രീന്‍വാല്‍ഡ് പോസ്റ്റില്‍ പറഞ്ഞിരുന്നു. പോഡ്കാസ്റ്റുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസുകള്‍ നിയന്ത്രണങ്ങള്‍ക്കായി റജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഗ്രീന്‍വാല്‍ഡ് പോസ്റ്റില്‍ വ്യക്തമാക്കി. ഈ പോസ്റ്റിനോടുള്ള പ്രതികരണത്തിലാണ് മസ്‌ക് ട്രൂഡോയെ വിമര്‍ശിച്ചത്.

Top