ട്വിറ്ററിനെ 44 ബില്യണ്‍ ഡോളര്‍ നല്‍കി സ്വന്തമാക്കിയതിന് ശേഷം ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് ആപ്പില്‍ അടിമുടി മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ‘എക്‌സ്’ എന്ന് പേരുമാറ്റിക്കൊണ്ടായിരുന്നു എല്ലാത്തിന്റേയും തുടക്കം. പിന്നാലെ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ട്വീറ്റുകളുടെ ‘240 അക്ഷരങ്ങള്‍’ എന്ന പരിധി എടുത്തുകളയുകയും ദൈര്‍ഘ്യമേറിയ വിഡിയോ പങ്കിടാനുള്ള ഓപ്ഷനുമൊക്കെ നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് ആപ്പില്‍ ഓഡിയോ – വിഡിയോ കോള്‍ സംവിധാനവും അവതരിപ്പിച്ചു.
അതെ, ടിവികള്‍ക്ക് വേണ്ടി മാത്രമായി എക്‌സിന്റെ പുതിയൊരു ആപ്പ് അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഫോര്‍ച്ച്യൂണ്‍ റിപ്പോര്‍ട്ട് അനുസരിച്ച് സാംസങ്, ആമസോണ്‍ സ്മാര്‍ട് ടിവി എന്നിവയിലാകും എക്സിന്റെ ടിവി ആപ്പ് ആദ്യം എത്തുക. ഗൂഗിളിന് മാത്രമല്ല, മറ്റ് സോഷ്യല്‍ മീഡിയ ഭീമന്‍മാരുമായും ഏറ്റുമുട്ടാനാണ് മസ്‌കിന്റെ പദ്ധതി. ഗെയിം സ്ട്രീമര്‍മാരുടെ കോട്ടയായ ട്വിച്ച്, സന്ദേശമയക്കല്‍ ആപ്പായ സിഗ്‌നല്‍, റെഡ്ഡിറ്റ് എന്നിവക്കെല്ലാം ബദല്‍ സേവനം അവതരിപ്പിച്ചേക്കും.
എന്നാല്‍, അടുത്തതായി എക്‌സില്‍ അവതരിപ്പിക്കുന്ന ഫീച്ചറിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. വൈകാതെ ‘എക്‌സ്’ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ സ്മാര്‍ട്ട് ടെലിവിഷനുകളില്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ ആസ്വദിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. നിലവില്‍ സ്മാര്‍ട്ട് ടിവികളില്‍ യൂട്യൂബ് ആപ്പാണ് ആളുകള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. യൂട്യൂബിന് വെല്ലുവിളിയുയര്‍ത്താനാണ് എക്‌സി’ലൂടെ ഇലോണ്‍ മസ്‌ക് ലക്ഷ്യമിടുന്നത്.