കേന്ദ്രത്തിന് കടുംപിടുത്തം, ഇന്ത്യയിലേക്കുള്ള വരവ് ഇനിയും സ്വപ്‌നം മാത്രമെന്ന് ഇലണ്‍ മസ്‌ക്

ലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനം നീണ്ടുപോകുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ടെസ്‌ല സി.ഇ.ഒ ഇലണ്‍ മസ്‌ക്. കേന്ദ്ര സര്‍ക്കാറുമായി ധാരണയെത്താനാകുന്നില്ലെന്നാണ് ഇലണ്‍ മസ്‌ക് തന്റെ ട്വീറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

കേന്ദ്രം ഉന്നയിക്കുന്നത് ടെസ്‌ലയും, ടെസ്‌ല ഉന്നയിക്കുന്നത് കേന്ദ്രവും അംഗീകരിക്കുന്നില്ലെന്നും, പ്രാദേശികമായി ഫാക്ടറി തുടങ്ങാനും കാര്‍ നിര്‍മിച്ച് വില്‍പന നടത്താനും കയറ്റി അയക്കാനും ടെസ്‌ലയെ നിര്‍ബന്ധിക്കുകയാണ് കേന്ദ്രം. എന്നാല്‍, നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ ടെസ്‌ലക്ക് താല്‍പര്യമില്ല. പുറത്തുനിന്ന് നിര്‍മിക്കുന്ന കാര്‍ ഇറക്കുമതി ചെയ്ത് വില്‍പന നടത്താനാണ് ടെസ്‌ലയുടെ പദ്ധതി. അതിന് ഇറക്കുമതി നികുതി കുറക്കുകയാണ് ടെസ്‌ലയുടെ ആവശ്യമെന്ന് മസ്‌ക് ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ ടെസ്‌ല കാറുകള്‍ പുറത്തുനിന്ന് ഇറക്കുമതി ചെയ്താല്‍ കാര്‍ വിലയുടെ അത്രയും നികുതിയും അടക്കേണ്ടി വരും. അതോടെ കാറിന്റെ വില ഇരട്ടിയാകും. ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ വില വില്‍പനയെ ബാധിക്കുന്ന ഘടകമാണ്. കാര്‍ ഇറക്കുമതി ചെയ്ത് വില്‍പന നടത്തിയാല്‍ വിപണിയില്‍ അതിജീവിക്കുക പ്രയാസമാകുമെന്നാണ് ടെസ്‌ല കണക്കുകൂട്ടുന്നത്.

അതേസമയം, ആഡംബര കാര്‍ നിര്‍മാതാക്കളായ മേഴ്‌സിഡസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക് കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്‌ല ലക്ഷ്യം വെക്കുന്ന വിപണിയിലേക്കാണ് ബെന്‍സിന്റെ ഇലക്ട്രിസ് എസ് ക്ലാസ് എത്തുന്നത്.

Top