ടെസ്‌ലയുടെ ഓഹരി വില താഴ്ന്നു; ഇലോണ്‍ മാസ്‌കിന് നഷ്ടപ്പെട്ടത് 27 ബില്യണ്‍ ഡോളര്‍

ടെസ്‌ലയുടെ ഓഹരി വിലയിടിഞ്ഞതോടെ ടെസ് ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ ഒരാഴ്ചക്കിടെ നഷ്ടമായത് 27 ബില്ല്യണ്‍ ഡോളര്‍. അതേസമയം ഒരു വര്‍ഷത്തിനിടെ 150 ബില്യണ്‍ ഡോളര്‍ വരുമാനം നേടി ലോക കോടീശ്വര പട്ടികയില്‍ ഒന്നാമനായ അദ്ദേഹം ടെസ്ലേയുടെ ഓഹരി വിലയിടിഞ്ഞതോടെ രണ്ടാം സ്ഥാനത്തേക്ക്  പിന്‍തള്ളപ്പെട്ടു

ടെക്നോളജി വിഭാഗം ഓഹരികള്‍ കനത്ത വില്പന സമ്മര്‍ദം നേരിട്ടതോടെയാണ് ടെസ് ലയുടെ ഓഹരിയുടെ വിലയിലും ഇടിവുണ്ടായത്‌. ഇതോടെ ഈ കാലയളവില്‍ ടെസ് ലയുടെ മൂല്യത്തില്‍ 230 ബില്യണ്‍ ഡോളറിന്റെ കുറവാണ് വന്നിരിക്കുന്നത്. രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ ടെസ് ലയുടെ ഓഹരി വില. വെള്ളിയാഴ്ച മാത്രം 3.8ശതമാനമിടിഞ്ഞ് 597.95 നിലവാരത്തിലേയ്ക്ക് വില കൂപ്പുകുത്തുകയുംചെയ്തു.

യുഎസിലെ ട്രഷറി ആദായംവര്‍ധിച്ചതിനെതുടര്‍ന്നുള്ള ആഗോള വില്പന സമ്മര്‍ദത്തിലാണ് മികച്ച ഓഹരികളെല്ലാം ആടിയുലഞ്ഞത്. നാസ്ദാക്ക് 100, എസ്ആന്‍ഡ്പി 500 എന്നീസൂചികകളിലായി 574 ബില്യണ്‍ ഡോളറാണ് ഓഹരിയുടെ മൂല്യം. .

Top